ബാബുവിനെതിരെ കേസെടുക്കില്ല- മന്ത്രി എ.കെ. ശശീന്ദ്രൻ

പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ചെറാട് സ്വദേശി ബാബുവിനെതിരെ വനംവകുപ്പ് കേസെടുക്കില്ലെന്ന്​ വനംമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. വനമേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിന് കേസെടുക്കുമെന്ന വാർത്തയറിഞ്ഞതോടെ​ വനംവകുപ്പ് മേധാവിയെയും ചീഫ് വൈൽഡ് ലൈഫ് വാർഡനെയും വിളിച്ച്​ വരുത്തിയ മന്ത്രി ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ചു. കേരള ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരം ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റം ബാബുവിനെതിരെ ചുമത്താനായിരുന്നു വനംവകുപ്പ്​ ആലോചന. ഇതോടെ മന്ത്രി ഇടപെടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.