ബാബുവിനൊപ്പം മല കയറിയത്​ മൂന്നംഗ വിദ്യാർഥിസംഘം

ദാഹം തോന്നിയപ്പോൾ തിരിച്ചിറങ്ങിയെന്ന്​ പതിനഞ്ചുകാരൻ പാലക്കാട്​: മലമ്പുഴ കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ആർ. ബാബുവിനൊപ്പം (23) മല കയറിയത്​ മൂന്നംഗ വിദ്യാർഥിസംഘം. ബാബുവടക്കം തങ്ങൾ നാലുപേരാണ് ഉണ്ടായിരുന്നതെന്ന് സംഘാംഗമായ പതിനഞ്ചുകാരൻ പറഞ്ഞു. പകുതിവഴിയിലെത്തിയപ്പോൾ മൂന്നുപേർ ക്ഷീണിച്ച് തിരിച്ചിറങ്ങി. മലമുകളിലുള്ള കൊടി തൊട്ടുവരുമെന്ന് പ്രഖ്യാപിച്ചാണ് ബാബു മുകളിലേക്ക്​ കയറിയത്. ബാബു മലയിടുക്കിൽ വീണപ്പോൾ ഭയന്നുപോയി. മലകയറാൻ തങ്ങളെ ബാബു ഒപ്പം കൂട്ടുകയായിരുന്നു. നിർബന്ധിച്ചതിനാലാണ്​ പോയത്​. എന്നാൽ, മലമുകളിലെത്തി​യതോടെ ദാഹം തോന്നിയ​പ്പോൾ തിരിച്ചിറങ്ങുകയായിരുന്നു. തങ്ങൾ നിർബന്ധിച്ചെങ്കിലും ബാബു തിരിച്ചിറങ്ങാതെ മുന്നോട്ട്​ പോയതായും വിദ്യാർഥി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.