താനൂർ: പരിശീലത്തിന് നല്ല ഗ്രൗണ്ടില്ല, ഉപകരണങ്ങളും കുറെവങ്കിലും ഇതിനെയല്ലാം മറികടന്ന് മുഹമ്മദ് ഹനാൻ നേടിയത് തിളക്കമാർന്ന വിജയം. ദേശീയ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ 13.94 സെക്കൻഡിലാണ് നേട്ടം കൊയ്തത്. സഹോദരനും കായികതാരവുമായ മുഹമ്മദ് ഹർഷാദിൻെറ പരീശീലനത്തിലാണ് ഹനാൻെറ വിജയം. ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ഹനാൻ. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുന്നതിൻെറ ഭാഗമായ കെട്ടിടനിർമാണത്തെ തുടർന്ന് സ്കൂൾ ഗ്രാണ്ട് ഇല്ലാതായതോടെ സമീപ പ്രദേശങ്ങളിലും റോഡിലും സ്കൂളിലെ പരിമിതമായ സ്ഥലത്തും പരിശീലനം നടത്തിയാണ് ഹനാൻ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. 2018-2019 വർഷത്തെ സൗത്ത് സോണിൽ സ്വർണ മെഡൽ, 2019ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ, ദേശീയ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മീറ്റ് റെക്കോഡോടുകൂടി വെങ്കല മെഡൽ എന്നിവയും ഈ മിടുക്കൻ സ്വന്തമാക്കി. ഫോട്ടോ: mw thanoor santhosham pankidunnu മുഹമ്മദ് ഹനാനെ സഹോദരനും പരിശീലകനുമായ മുഹമ്മദ് ഹർഷാദും സുഹൃത്തുക്കളും ചേർന്ന് സന്തോഷം പങ്കിടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.