ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​ക്കു​ശേ​ഷം ന​ട​ന്ന പ്ര​ഥ​മ യോ​ഗം

ഇനി പുതുനേതൃത്വം; 114 തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങൾ അധികാരമേറ്റു

മലപ്പുറം: ജില്ലയിൽ 122ൽ 114 തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തെരഞ്ഞെടുക്കപ്പെട്ട പ്രായത്തിൽ മുതിർന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് ഈ അംഗ ത്തിന്റെ നേതൃത്വത്തിൽ ആദ്യ യോഗവും ചേർന്നു.

മലപ്പുറം ജില്ല പഞ്ചായത്തിൽ ഡിവിഷൻ 16 തിരുനാവായയിൽനിന്ന് ജയിച്ച മുസ്‍ലിം ലീഗിന്റെ എൻ.പി.ഷരീഫാബി(69) ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ജില്ല പഞ്ചായത്തിൽ ഇത്തവണ പ്രതിപക്ഷമില്ല. 33 ഡിവിഷനും ജയിച്ചാണ് യു.ഡി.എഫ് അധികാരമേറ്റെടുക്കുന്നത്.

12 നഗരസഭകളിൽ തിരൂരങ്ങാടിയിൽ മുതിർന്ന അംഗം എം.പി. ഹംസ ആദ്യ സത്യവാചകം ചൊല്ലി. പെരിന്തൽമണ്ണയിൽ മുതിർന്ന അംഗം പ്രഫ. നാലകത്ത് മുഹമ്മദ്‌ ബഷീർ, പൊന്നാനിയിൽ സി.ഗംഗാധരൻ, തിരൂരിൽ അഡ്വ. വി. ചന്ദ്രശേഖരൻ, വളാഞ്ചേരിയിൽ ചേരിയിൽ രാമകൃഷ്ണൻ, മഞ്ചേരിയിൽ വി.കെ. സുന്ദരൻ, നിലമ്പൂരിൽ പത്മിനി ഗോപിനാഥ്, കോട്ടക്കലിൽ കൃഷ്ണകുമാർ എടപ്പരുത്തി, താനൂരിൽ അബ്ദുമോൻ ഹാജി, മലപ്പുറത്ത് കെ.വി ഗീത, പരപ്പനങ്ങാടിയിൽ ഉണ്ണികൃഷ്ണൻ, കൊണ്ടോട്ടിയിൽ സി. കാരിക്കുട്ടി എന്നിവർ ആദ്യ സത്യപ്രതിജ്ഞ ചെയ്തു.

ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലും സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നു. ഡിസംബർ 20ന് കാലാവധി പൂർത്തിയാക്കാത്ത വന്ന എട്ട് തദ്ദേശ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ നിശ്ചയിച്ച തീയതി പ്രകാരം നടക്കും.

വണ്ടൂർ ബ്ലോക്കിൽ ഇന്ന്

മലപ്പുറം: വണ്ടൂർ പഞ്ചായത്തിൽ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. മുൻ ഭരണ സമിതിയുടെ കാലാവധി പൂർത്തിയാകുന്നത് വൈകിയതാണ് സത്യപ്രതിജ്ഞ തിങ്കളാഴ്ചയിലേക്ക് നീണ്ടത്. ഡിസംബർ 26ന് ചോക്കാട് ഗ്രാമപഞ്ചായത്ത്, ജനുവരി 16ന് തൃക്കലങ്ങോട് , മംഗലം-വെട്ടം-തിരുനാവായ-മക്കരപ്പറമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളിലും തിരൂർ ബ്ലോക്കിലും ഫെബ്രുവരി ഒന്നിനും സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കും.

സത്യപ്രതിജ്ഞ നീണ്ടതോടെ വണ്ടൂര്‍ ബ്ലോക്കിലും, ചോക്കാട് ഗ്രാമപഞ്ചായത്തിലും അധ്യക്ഷ തെരഞ്ഞെടുപ്പ് ഡിസംബര്‍ 31 ന് രാവിലെ 10.30 നും, ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പ് ഉച്ചക്ക് ശേഷം 2.30 നും നടക്കും.

Tags:    
News Summary - Members of 114 local bodies assumed office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.