ചിയ്യാനൂർ മഞ്ഞക്കാട്ട് കുമാരന്റെ വീട്ടു പറമ്പിൽനിന്ന്
കണ്ടെത്തിയ അപൂർവയിനം നന്നങ്ങാടി
Posted On
date_range Updated On
date_range അപൂർവയിനം നന്നങ്ങാടി കണ്ടെത്തി
ചങ്ങരംകുളം: ചിയ്യാനൂരിൽ കഴുങ്ങിന് കുഴിയെടുത്തപ്പോൾ അപൂർവയിനം നന്നങ്ങാടി കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ചിയ്യാനൂരിൽ താമസിക്കുന്ന മഞ്ഞക്കാട്ട് കുമാരന്റെ വീടിനോട് ചേർന്ന് രണ്ട് വലിയ കുടങ്ങൾ ചേർന്ന അപൂർവയിനം നന്നങ്ങാടി കണ്ടെത്തിയത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രശേഷിപ്പുകളാണ് അവയെന്നാണ് നിഗമനം. പണ്ട് കാലങ്ങളിൽ ധാന്യങ്ങൾ സൂക്ഷിക്കുന്നതിനും ശവസംസ്കാരം നടത്തുന്നതിനുമാണ് നന്നങ്ങാടികൾ ഉപയോഗിച്ചിരുന്നത്. അസാമാന്യ വലുപ്പമുള്ള കുടം ഒന്നിന് മുകളിൽ മറ്റൊന്ന് വച്ച രീതിയിലാണ് ഇരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.