മലപ്പുറം നഗരസഭാധ്യക്ഷ സ്ഥാനാർഥിയായി പ്രഖ്യാപിച്ച
അഡ്വ. റിനിഷക്ക് വികസനകാര്യ സമിതി അധ്യക്ഷ സ്ഥാനാർഥിയായി മത്സരിക്കുന്ന മറിയുമ്മ ഷരീഫ് മധുരം നല്കുന്നു
റിനിഷ നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും
മലപ്പുറം: വാർഡ് 38 കാരാപറമ്പിൽനിന്ന് ജയിച്ച അഡ്വ. റിനിഷ നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും. മുനിസിപ്പല്‍ മുസ്‍ലിം ലീഗ് പ്രസിഡന്റ് പാണക്കാട് ഹമീദലി തങ്ങളാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
ഡിസംബർ 26നാണ് അധ്യക്ഷ തെരഞ്ഞെടുപ്പ്. രണ്ടാം തവണയാണ് റിനിഷ കൗൺസിലറായി തെരഞ്ഞെടുക്കപ്പെടുന്നത്. സ്ഥിരസമിതി അധ്യക്ഷ സ്ഥാനത്തേക്കും മത്സരിക്കുന്ന അംഗങ്ങളുടെ പട്ടിക ലീഗ് പുറത്ത് വിട്ടു.
പൊതുമരാമത്തിലേക്ക് ഹാരിസ് ആമിയൻ, ക്ഷേമകാര്യം പരി മജീദ്, വികസന കാര്യം മറിയുമ്മ ഷരീഫ്, ആരോഗ്യം സമീറ മുസ്തഫ, വിദ്യാഭ്യാസം ആബിദ എട്ടുവീട്ടിൽ എന്നിവർ മത്സരിക്കും. ഉപാധ്യക്ഷ സ്ഥാനം കോൺഗ്രസിനാണ്. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. നഗരസഭയിൽ യു.ഡി.എഫിന് 38 അംഗങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.