ഏലംകുളം: കുന്നക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വാർഡ് മെംബർ വി. സൽമ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീജിത്ത് പതാക ഉയർത്തി. ഹെഡ്മാസ്റ്റർ കെ. സ്രാജുട്ടി സന്ദേശം നൽകി. പി.കെ. ജയകുമാർ, യു. ഉണ്ണികൃഷ്ണൻ, പി.പി. രാമൻകുട്ടി എന്നിവർ സംസാരിച്ചു. കുന്നക്കാവ്: ഏലംകുളം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ കുന്നക്കാവ്, മല്ലിശ്ശേരി, ഈത്തേപറമ്പ് അംഗൻവാടികളിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ വാർഡ് മെംബർ വി. സൽമ പതാക ഉയർത്തി. അംഗൻവാടി വർക്കർമാരായ ശ്രീലത, പാർവതിഭായി, പുഷ്പലത തുടങ്ങിയവർ സംബന്ധിച്ചു. ഏലംകുളം: കുന്നക്കാവ് ഹിൽടോപ് പബ്ലിക് സ്കൂളിൽ പ്രിൻസിപ്പൽ റഅ്ഫത്ത് മുഹമ്മദ് പതാക ഉയർത്തി. ഷൈല സ്വാഗതവും സൂര്യ നന്ദിയും പറഞ്ഞു. ദേശഭക്തി ഗാനം, പ്രസംഗം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. mc kunnakkavu ghss കുന്നക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വാർഡ് മെംബർ വി. സൽമ ഉദ്ഘാടനം ചെയ്യുന്നു പ്രതിഷേധ പ്രകടനം ഏലംകുളം: ഡൽഹിയിൽ കർഷകസമരത്തിനെതിരായ പൊലീസ് അതിക്രമങ്ങൾക്കും മോദിസർക്കാറിൻെറ കർഷകവിരുദ്ധ നിലപാടുകൾക്കുമെതിരെ വെൽഫെയർ പാർട്ടി ഏലംകുളം പഞ്ചായത്ത് കമ്മിറ്റി കുന്നക്കാവിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രസിഡൻറ് വി. അബ്ദുറഹ്മാൻ, വൈസ് പ്രസിഡൻറ് ടി. അസൈൻ, സെക്രട്ടറി കെ. അബീർ അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. elamkulam welfare വെൽഫെയർ പാർട്ടി ഏലംകുളം പഞ്ചായത്ത് കമ്മിറ്റി കുന്നക്കാവിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.