കിഡ്നി മാറ്റിവെച്ചവർക്കുള്ള മരുന്നുവിതരണം മൂന്നു മാസമായി മുടങ്ങി പെരിന്തൽമണ്ണ: സൗജന്യ മരുന്നുവിതരണം മാസങ്ങളായി മുടങ്ങിയതോടെ ദുരിതത്തിലായി കിഡ്നി രോഗികൾ. പെരിന്തൽമണ്ണ നഗരസഭ പരിധിയിലെ കിഡ്നി മാറ്റിവെച്ച രോഗികൾക്ക് കഴിഞ്ഞ നഗരസഭ കൗൺസിലിൻെറ നേതൃത്വത്തിൽ നൽകിയിരുന്ന സൗജന്യ മരുന്നുവിതരണം മൂന്നു മാസമായി മുടങ്ങിയിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിക്കിടയിൽ ഭീമമായ മരുന്ന് തുക കണ്ടെത്താനാകാതെ ദുരിതത്തിലാണ് രോഗികളും കുടുംബവും. കിഡ്നി മാറ്റിവെച്ച രോഗികൾക്ക് ആജീവനാന്തം ഉപയോഗിക്കേണ്ട മരുന്നുകൾ വേഗത്തിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കിഡ്നി മാറ്റിവെച്ച രോഗികളുടെ കൂട്ടായ്മ പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ, സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി. പി. അബു, നൗഫൽ കുറ്റീരി, ഒ.കെ. സക്കീർ, എം. ബിനു, എം.പി. ദേവൻ എന്നിവർ നേതൃത്വം നൽകി. VERY MUST റിപ്പബ്ലിക് ദിനം ആഘോഷിച്ചു പെരിന്തൽമണ്ണ: ടൗൺ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 72ാമത് റിപ്പബ്ലിക് ദിനത്തിൽ പ്രസിഡൻറ് പാക്കത്ത് മുസ്തഫഹാജി പതാക ഉയർത്തി. മുഹമ്മദാലി ഫൈസി റിപ്പബ്ലിക് ദിന സന്ദേശം നൽകി. ദാറുൽ അർഖം കോളജ് വിദ്യാർഥികളോടൊപ്പം കമ്മിറ്റി ഭാരവാഹികളായ കാരാട്ടിൽ ഉമ്മർഹാജി, കുഞ്ഞുഹാജി, കെ.ടി. ഹംസ, കുറ്റിരി മാനുപ്പ, പാറയിൽ അബ്ദുല്ല, പി. സൈദലവി തുടങ്ങിയവർ പങ്കെടുത്തു. പടം Rippablic day pallikammittee പെരിന്തൽമണ്ണ ടൗൺ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 72ാമത് റിപ്പബ്ലിക് ദിനത്തിൽ പ്രസിഡൻറ് പാക്കത്ത് മുസ്തഫഹാജി പതാക ഉയർത്തുന്നു പെരിന്തൽമണ്ണയിൽ കർഷകരുടെ ട്രാക്ടർ റാലി പെരിന്തൽമണ്ണ: കർഷകദ്രോഹ നിയമത്തിനെതിരെ പെരിന്തൽമണ്ണയിൽ റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്തി. ട്രാക്ടറുകളിൽ കർഷകർ അണിനിരന്നായിരുന്നു റാലി. കർഷകസംഘവും കർഷക തൊഴിലാളി യൂനിയനുമടക്കം സംയുക്തമായാണ് റാലി നടത്തിയത്. ജില്ല ആശുപത്രിപ്പടിയിൽനിന്ന് ആരംഭിച്ച റാലി കോടതിപ്പടിയിൽ സമാപിച്ചു. മുൻ എം.എൽ.എ വി. ശശികുമാർ ഉദ്ഘാടനം ചെയ്തു. സി.എച്ച്. ആഷിഖ് അധ്യക്ഷത വഹിച്ചു. ടി.കെ. ജയൻ, ഹഫ്സ മുഹമ്മദ്, കെ.ടി. സെയ്ത് എന്നിവർ സംസാരിച്ചു. പടം pmna tracter ralee പെരിന്തൽമണ്ണയിൽ സി.ഐ.ടി.യു ആഭിമുഖ്യത്തിൽ നടത്തിയ കർഷകറാലി റോഡ് സുരക്ഷ ക്ലാസ് പെരിന്തൽമണ്ണ: റോഡ് സുരക്ഷ മാസാചരണത്തോടനുബന്ധിച്ച് പുത്തനങ്ങാടി ശുഹദ കോളജിലെ വിദ്യാർഥികൾക്കായി മോട്ടോർ വാഹനവകുപ്പ് റോഡ് സുരക്ഷ ക്ലാസ് സംഘടിപ്പിച്ചു. പെരിന്തൽമണ്ണ ജോയൻറ് ആർ.ടി.ഒ സി.യു. മുജീബ് ഉദ്ഘാടനം ചെയ്തു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് റഫീഖ് ക്ലാസെടുത്തു. നിയമവശങ്ങളെക്കുറിച്ച് അഡ്വ. സാദിഖലി വാഫി സംസാരിച്ചു. കോളജ് പ്രിൻസിപ്പൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിസ സെക്രട്ടറി മുനവ്വർ സ്വാഗതവും ട്രഷറർ ഇർഷാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.