ബഡ്സ് സ്കൂൾ വിദ്യാർഥികൾക്ക് പേപ്പർ ക്യാരി ബാഗ് പരിശീലനം

ബഡ്സ് സ്കൂൾ വിദ്യാർഥികൾക്ക് പേപ്പർ കാരിബാഗ് പരിശീലനം കൂട്ടിലങ്ങാടി: കുടുംബശ്രീയുടെ സഹായത്തോടെ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിന് കീഴിൽ പടിഞ്ഞാറ്റുമുറിയിൽ പ്രവർത്തിച്ചുവരുന്ന ബഡ്സ് സ്കൂളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി നടപ്പാക്കുന്ന പ്രത്യേക ഉപജീവന പരിപാടിയുടെ ഭാഗമായി പേപ്പർ കാരിബാഗ് നിർമാണ പരിശീലനം പഞ്ചായത്ത് പ്രസിഡൻറ്​ എൻ.കെ. ഹുസൈൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്​ ആലുങ്ങൽ അബ്​ദുൽ മാജിദ് അധ്യക്ഷത വഹിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർമാൻ ജാഫർ വെള്ളേകാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി.കെ. ഹാലിയ, പി.ഷീജ, കെ. അനീഷ്, ഹസ്‌കർ, സുമയ്യ തുടങ്ങിയവർ സംസാരിച്ചു. സ്കൂളിലേക്കുള്ള സൗണ്ട് സിസ്​റ്റം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ വകയായി കൈമാറി. photo: mm buds kooti കൂട്ടിലങ്ങാടി പഞ്ചായത്ത് ബഡ്സ് സ്കൂളിൽ പേപ്പർ കാരിബാഗ് പരിശീലനം പ്രസിഡൻറ്​ എൻ.കെ. ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.