ALERT........ കാളികാവ്: 'വംശീയതക്കെതിരെ സാമൂഹികനീതിയുടെ രാഷ്ട്രീയം' പ്രമേയത്തിൽ വെൽഫെയർ പാർട്ടി വണ്ടൂർ മണ്ഡലം വാഹന പ്രചാരണജാഥക്ക് തുടക്കമായി. മണ്ഡലം പ്രസിഡൻറ് സി.എച്ച്. സക്കരിയ്യ നയിക്കുന്ന ജാഥക്ക് ഇരുപതോളം കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ചോക്കാട് സ്രാമ്പിക്കലിൽ വിമൻ ജസ്റ്റിസ് മൂവ്മൻെറ് ജില്ല പ്രസിഡൻറ് ഫായിസ കരുവാരകുണ്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എ.കെ. ജബ്ബാർ, അബ്ദുല്ലക്കോയ തങ്ങൾ, റമീസ് ചോക്കാട് എന്നിവർ പങ്കെടുത്തു. സ്വീകരണകേന്ദ്രങ്ങളിൽ ഗഫൂർ മോയിക്കൽ, പി. ജാഫർ, ഷിഹാബുദ്ദീൻ വണ്ടൂർ, ബിന്ദു പരമേശ്വരൻ, സുഭദ്ര വണ്ടൂർ, അസീസ് ചോക്കാട്, അൻവർ ചെറുകോട്, ബഷീർ മാസ്റ്റർ എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സഫീർ ഷാ ഉദ്ഘാടനം ചെയ്തു. വി.എ. ഫായിസ അധ്യക്ഷത വഹിച്ചു. സി.എച്ച്. സക്കരിയ, സുഭദ്ര വണ്ടൂർ, കരുവാരകുണ്ട് പഞ്ചായത്ത് പ്രസിഡൻറ് വി.പി. യൂസുഫലി എന്നിവർ സംസാരിച്ചു. Photo: mn welfare jaadha samaapanam വെൽഫെയർ പാർട്ടി കാമ്പയിൻ പ്രചാരണജാഥ സമാപന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സഫീർ ഷാ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.