തൃശൂർ: കുറ്റുമുക്ക് റോഡ് ബി.എം-ബി.സി നിലവാരത്തിൽ പുനരുദ്ധാരണം ചെയ്യുന്നതിൻെറ നിർമാണോദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് മൂന്നര കോടി രൂപയുടെ ഭരണ-സാേങ്കതിക അനുമതി നൽകിയ റോഡ് പുനരുദ്ധാരണ പദ്ധതിയാണിത്. ജില്ലയിലെ പ്രധാന ജില്ലതല പാതയാണ്. ചേറൂർ കിണർ സ്റ്റോപ്പിൽ നിന്നും ആരംഭിച്ച് കുറ്റുമുക്ക് വഴി വില്ലടം ജങ്ഷനിൽ അവസാനിക്കുന്ന 3.23 കിലോമീറ്റർ റോഡാണിത്. ചിപ്പിങ് കാർപെറ്റ് നിലവാരത്തിൽ ഉണ്ടായിരുന്ന ഈ റോഡ് ആറ് മീറ്റർ വീതിയിൽ ബി.എം.ബി.സി നിലവാരത്തിൽ അഭിവൃദ്ധിപ്പെടുത്തും. ആവശ്യമായ ഇടങ്ങളിൽ കാന നിർമിക്കും. എക്സിക്യൂട്ടീവ് എൻജിനീയർ എ.കെ. നവീൻ റിപ്പോർട്ട് അവതരിപ്പിച്ചു. കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എം.പി. ശ്രീനിവാസൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശാന്ത അപ്പു, കൗൺസിലർമാരായ പി. കൃഷ്ണൻകുട്ടി, എക്സിക്യൂട്ടീവ് എൻജിനീയർ പി.വി. ബിജു, അസിസ്റ്റൻറ് എൻജിനീയർ ഇ.കെ. സുഷീർ തുടങ്ങിയവർ പങ്കെടുത്തു. --------- Cap: tcr kuttumukk road inauguration കുറ്റുമുക്ക് റോഡ് ബി.എം.ബി.സി നിലവാരത്തിൽ പുനരുദ്ധാരണം ചെയ്യുന്നതിൻെറ നിർമാണോദ്ഘാടനം കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ നിർവഹിക്കുന്നു --
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.