ജിംനേഷ്യം അടക്കാനുള്ള ഉത്തരവ് പിൻവലിക്കണമെന്ന്

കണ്ണൂര്‍: ലോക്ഡൗണിനു ശേഷം തുറന്നു പ്രവര്‍ത്തിച്ച ജിംനേഷ്യം ഉടമകളെ നിരാശപ്പെടുത്തി വീണ്ടും അടക്കാനുള്ള കലക്ടറുടെ ഉത്തരവ് പിൻവലിക്കണമെന്ന്​ കണ്ണൂർ ഹെൽത്ത് ക്ലബ് ഓർഗനൈസേഷൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അഞ്ചുമാസത്തിലേറെയായി അടച്ചിട്ട ജിംനേഷ്യങ്ങള്‍ ലക്ഷങ്ങള്‍ മുടക്കിയാണ് ബുധനാഴ്ച വീണ്ടും തുറന്നത്. എന്നാല്‍, ഒരു ദിവസം മുഴുവന്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പോലും അനുമതി നല്‍കാതെയാണ് അടക്കണമെന്ന്​ ഉത്തരവിട്ടത്. ഇത്​ സർക്കാർ സഹായം ലഭിക്കാത്ത ഈ മേഖലയിലുള്ളവർക്ക് പ്രതിസന്ധിയുണ്ടാക്കുന്നതാണെന്നും പ്രസിഡൻറ് മനോജ് കുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.