പട്ടാമ്പിയിൽ വീണ്ടും കോവിഡ് മരണം

പട്ടാമ്പി: ശനിയാഴ്ചയും പട്ടാമ്പിയിൽ കോവിഡ് മരണം. വിളയൂർ മക്കിയംവളപ്പിൽ മുഹമ്മദി​ൻെറ ഭാര്യ പാത്തുമ്മയാണ്​ (76) ചികിത്സക്കിടെ ശനിയാഴ്ച ഉച്ചയോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. വെള്ളിയാഴ്ച ചുണ്ടമ്പറ്റ സ്വദേശി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചിരുന്നു. മണ്ണേങ്ങോട് മകളുടെ വീട്ടിൽനിന്നാണ് പാത്തുമ്മക്ക് രോഗം പിടിപ്പെട്ടത്. അവിടെ മുഴുവനാളുകൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗ സ്ഥിരീകരണത്തിനുമുമ്പ് പാത്തുമ്മ മണ്ണേങ്ങോട് പോയിരുന്നു. ശ്വാസംമുട്ടലും വയറുവേദനയും ഉണ്ടായതിനെ തുടർന്ന് പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ചികിത്സ തേടിയ പാത്തുമ്മയെ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസം അഞ്ചിനാണ് മഞ്ചേരിയിലേക്ക് മാറ്റിയത്. മക്കൾ: കുഞ്ഞാത്തുമ്മു, ആയിഷ, സഫിയ, മുഹമ്മദ് (മാനുട്ടി), അലി, ഹംസ, നവാസ്, സലാം. മരുമക്കൾ: മുഹമ്മദ്, അബ്​ദുൽ ഖാദർ, ഫാത്തിമ, സുഹറ, മുബീന, ഹൈറുന്നീസ. ptb pathumma 76 covid death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.