കാട്ടാനയെ തുരത്താൻ വനം വകുപ്പ് ശ്രമം തുടരുന്നു

ഇരിട്ടി: ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ വനം വകുപ്പ് നടപടി ആരംഭിച്ചു.പെരുമ്പുന്ന കല്ലേരിമലയിലെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയെ വനം വകുപ്പ് കൊട്ടിയൂർ റെയിഞ്ച് ഓഫീസർ പി.വിനുവിൻ്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് തുരത്തുന്നത്. ഒരു മാസത്തോളമായി മുഴക്കുന്ന്- കണിച്ചാർ- കേളകം - ആറളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കാട്ടാന ഭീതിയിലാണ്.പലയിടങ്ങളിലും സന്ധ്യ മയങ്ങിക്കഴിഞ്ഞാൽ കാട്ടാനയെ പേടിച്ച് ആളുകൾക്ക് പുറത്തിറങ്ങാൻ പേടിയാണ്.ജനവാസ മേഖലയിൽ ഉൾപ്പെടെ കാട്ടാനയിറങ്ങി തെങ്ങ്, വാഴ, മരച്ചീനി, ഉൾപ്പെടെ നിരവധി കാർഷിക വിളകളാണ് നശിപ്പിക്കുന്നത്. കാട്ടാന ശല്യം പരിഹരിക്കാൻ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർഷകർ പോലീസ്സ് സ്റ്റേഷനുകളിലേക്ക് പരാതിയുമായി എത്തുകയും ചെയ്തിരുന്നു.വ്യാഴാഴ്ച പെരുമ്പുന്ന കൊട്ടയാട് മേഖലയിൽ എത്തിയ കാട്ടാന കല്ലേരി മല, ആനക്കുഴി മേഖലയിലാണ് തമ്പടിച്ചിട്ടുള്ളത്. വനം വകുപ്പ് കാട്ടാനയെ തുരത്താൻ രാവിലെ നടപടി തുടങ്ങിയെങ്കിലും കനത്ത മഴ കാരണം വൈകി.തുടർന്ന് ഉച്ചയോടെ വനം വകുപ്പ് കൊട്ടിയൂർ റെയിഞ്ച് ഓഫീസർ പി.വിനുവിൻ്റെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം ഉൾപ്പെടെ ഉള്ളവരാണ് കാട്ടാനയെ തുരത്തുന്നത്. കാട്ടാന ആനക്കുഴിയിലെ മലമുകളിൽ തമ്പടിച്ചിരിക്കുകയാണ് രാത്രിയോടെ ജനവാസ കേന്ദ്രത്തിൽ നിന്നും തുരത്താൻ കഴിയുന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്. പടം.. IRT_Kattana Vanam Vakupp പെരുമ്പുന്ന കല്ലേരിമലയിലെ ജനവാസ മേഖലയിൽ തങ്ങിയ , കാട്ടാന കൂട്ടത്തെ തുരത്താനെത്തിയ വനപാലകർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.