ബാവലിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു; കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കൊട്ടിയൂർ: ബാവലിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കൊട്ടിയൂർ ചുങ്കക്കുന്നിലെ നാല് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചുങ്കക്കുന്നിൽ ബാവലി പുഴയോടുചേർന്ന് താമസിക്കുന്ന മൂന്നു കുടുംബങ്ങളെയും ചുങ്കക്കുന്ന്​ കോലാഞ്ചിയിൽ അപകടസാധ്യത നിലനിൽക്കുന്ന പ്രദേശത്ത് താമസിക്കുന്ന ഒരു കുടുംബത്തെയുമാണ് ചുങ്കക്കുന്ന് ഗവ. യു.പി സ്​കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം പേരാവൂർ: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശകര്‍ വരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗികളുടെ കൂടെ കൂട്ടിരിക്കുന്നതിനായി ഒരാള്‍ മാത്രം മതി. പ്രസവത്തിന് വന്നവരെ മറ്റുള്ളവര്‍ സന്ദര്‍ശിക്കാന്‍ പാടില്ല. ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്​ത്​ വിവരങ്ങള്‍ അതില്‍ നല്‍കേണ്ടതാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിന്‍ സുരേന്ദ്രന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.