കോവിഡ്​ പ്രാഥമിക ചികിത്സകേന്ദ്രം മന്ത്രി കടന്നപ്പള്ളി സന്ദർശിച്ചു

കണ്ണൂർ: മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തിൽ ഒരുക്കിയ കോവിഡ്​ പ്രാഥമിക ചികിത്സകേന്ദ്രം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു. 500 പേരെ കിടത്തി ചികിത്സിക്കാവുന്ന കേന്ദ്രമാണ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ഒരുക്കിയത്. കണ്ണൂർ കോർപറേഷൻ മേയർ സീനത്ത്, കൗൺസിലർ എൻ. ബാലകൃഷ്ണൻ മാസ്​റ്റർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.