കോവിഡ് പ്രതിരോധം: സർക്കാറി​െൻറ പങ്കറിയാൻ നാൾവഴി പരിശോധിച്ചാൽ മതി - മുഖ്യമന്ത്രി

കോവിഡ് പ്രതിരോധം: സർക്കാറി​ൻെറ പങ്കറിയാൻ നാൾവഴി പരിശോധിച്ചാൽ മതി - മുഖ്യമന്ത്രി തിരുവനന്തപുരം: നാള്‍വഴികള്‍ പരിശാധിച്ചാല്‍ കോവിഡ് പ്രതിരോധത്തിൽ സർക്കാറി​ൻെറ പങ്ക്​ എന്തെന്നതിന് ഉത്തരം കിട്ടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മുഖ്യമന്ത്രിയുടെ മറുപടി. കോവിഡിനൊപ്പം നാം സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് ആറു മാസമാകുകയാണ്. എല്ലാ സര്‍ക്കാര്‍ സംവിധാനവും ഉപയോഗപ്പെടുത്തിയാണ് അപരിചിതമായ സാഹചര്യത്തെ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നത്. ആദ്യം സ്ഥിരീകരിക്കപ്പെട്ട രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുമ്പോഴാണ് നാം വ്യാപനമില്ലാതെ ആദ്യഘട്ടം അതിജീവിച്ചത്. മാര്‍ച്ച് എട്ടിന് വിദേശത്തുനിന്ന്​ എത്തിയവരില്‍ രോഗമുണ്ടായതോടെ കേരളത്തില്‍ രണ്ടാം ഘട്ടം ആരംഭിച്ചു. ലോക്​ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ മാര്‍ച്ച് 24ന് കേരളത്തില്‍ 105 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. മേയ് മൂന്നിന്​ ചികിത്സയിലുള്ളവരുടെ എണ്ണം 95 ആയി കുറഞ്ഞു. രണ്ടാംഘട്ടം പിന്നിടുമ്പോള്‍ 496 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. അതില്‍ 165 പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. അണ്‍ലോക് പ്രക്രിയ ആരംഭിച്ചതോടെ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. ആളുകള്‍ പുറത്തുനിന്ന്​ കേരളത്തിലേക്ക് എത്തിത്തുടങ്ങിയ ഘട്ടമാണിത്. ഇതുവരെ പുറത്തുനിന്ന് 6,82,699 പേര്‍ വന്നിട്ടുണ്ട്. അതില്‍ 4,19,943 പേര്‍ മറ്റ്​ സംസ്ഥാനങ്ങളില്‍നിന്നും 2,62,756 പേര്‍ വിദേശരാജ്യങ്ങളില്‍നിന്നുമാണ്. മൂന്നാംഘട്ടത്തില്‍ കഴിഞ്ഞദിവസംവരെ 21,298 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതിലാകട്ടെ 9099 പേര്‍ പുറത്തുനിന്ന്​ വന്നവരാണ്. മൂന്നാംഘട്ടത്തില്‍ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന പ്രതീക്ഷിച്ചതാണ്. എന്നാല്‍, രോഗവ്യാപനതോത് പ്രവചിക്കപ്പെട്ടരീതിയില്‍ കൂടാതെയാണ് ഇപ്പോഴും മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേരളം പിടിച്ചുനില്‍ക്കുന്നത്. ഈ ആറുമാസത്തിനിടയില്‍ സര്‍ക്കാര്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനഫലമാണ് പലരും പ്രവചിച്ചതുപോലുള്ള അപകടത്തിലേക്ക് കേരളം പോകാതിരുന്നതിന്​ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.