നിർദേശം പാലിക്കാത്ത സ്ഥാപനങ്ങൾ അടപ്പിച്ചു

ഉരുവച്ചാൽ: ഉരുവച്ചാലിൽ നിർദേശം പാലിക്കാത്ത സ്ഥാപനങ്ങൾ പൊലീസ് അടപ്പിച്ചു. നഗരസഭയുടെയും ആരോഗ്യ വകുപ്പി​ൻെറയും നിർദേശം പാലിക്കാത്ത ഉരുവച്ചാലിലെ രണ്ട് ഹോട്ടലുകളാണ് മട്ടന്നൂർ എസ്.ഐ വിജേഷും സംഘവും അടപ്പിച്ചത്. കഴിഞ്ഞദിവസം വൈകീട്ട്​ 4.30 കഴിഞ്ഞ് ഹോട്ടലിനകത്ത് ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യം നൽകിയ ഹോട്ടലുകളാണ് അടപ്പിച്ചത്. നിർദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന്​ പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.