കോട്ടക്കൽ മണ്ഡലത്തിലെ റോഡ് നവീകരണത്തിന് ഒന്നരകോടി രൂപ

വളാഞ്ചേരി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നാം ഘട്ടത്തിൽ കോട്ടക്കൽ നിയോജക മണ്ഡലത്തിലെ അഞ്ച് റോഡുകൾക്ക് കൂടി ഒന്നരകോടി രൂപ അനുവദിച്ചതായി പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങളിലായി 34 റോഡുകളുടെ നവീകരണത്തിന് പദ്ധതിയിൽ ഉൾപ്പെടുത്തി ആറുകോടി രൂപ നേരത്തേ അനുവദിച്ചിരുന്നു. ഇവയുടെ ടെൻഡർ നടപടി പുരോഗമിക്കുകയാണ്. കൊടുമുടി-പുറമണ്ണൂര്‍ മജ്‌ലിസ്‌ അത്തിപ്പറ്റ റോഡ്‌ -50 ലക്ഷം രൂപ (ഇരിമ്പിളിയം- എടയൂർ പഞ്ചായത്ത്), കാവുംപുറം ബ്ലോക്ക്‌ ഓഫിസ്‌ -കാടാമ്പുഴ റോഡ്‌ (മാറാക്കര- എടയൂര്‍ പഞ്ചായത്ത്, വളാഞ്ചേരി നഗരസഭ) 50 ലക്ഷം, ചെങ്ങനക്കടവ്‌ ​െറയില്‍വേ ലൈന്‍ റോഡ്‌ (കുറ്റിപ്പുറം പഞ്ചായത്ത്) 15 ലക്ഷം, ആലിന്‍ചുവട്‌-വെണ്ടല്ലൂര്‍ റോഡ്‌ പുനരുദ്ധാരണം (വളാഞ്ചേരി നഗരസഭ) 15 ലക്ഷം, ചെറുനിരപ്പ്‌ പൂവിന്‍ ഭഗവതി ക്ഷേത്രം റോഡ്‌ (പൊന്മള പഞ്ചായത്ത് ) 20 ലക്ഷം രൂപ എന്നീ റോഡുകൾക്കാണ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ടനുവദിച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.