വളാഞ്ചേരി: കോവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിലെ പെരുന്നാളാഘോഷത്തിന് എല്ലാവരും വീടുകളിൽ ഒത്തുകൂടുമ്പോൾ ക്വാറൻറീൻ സൻെററിലുള്ളവർക്ക് സാന്ത്വനമായി ഷബീർ ഉണ്ടാവും. അത്തിപ്പറ്റയിലെ കൊച്ചിൻ കോളജ് വനിത ഹോസ്റ്റൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എടയൂർ പഞ്ചായത്തിൻെറ ക്വാറൻറീൻ കേന്ദ്രത്തിൽ സന്നദ്ധ സേവന പ്രവർത്തകനായി കഴിയുകയാണ് പുന്നാംചോല മഴവഞ്ചേരി ഷബീർ മുഹമ്മദ് (23). വീട്ടിൽ പോകാതെ 50 ദിവസമായി ഈ യുവാവ് നിരീക്ഷണ കേന്ദ്രത്തിൽ സേവനം ചെയ്യുന്നു. ക്വാറൻറീൻ കേന്ദ്രത്തിൽ കഴിയുന്നവരുടെ മുറിയിൽ ഭക്ഷണമെത്തിക്കുക, മുറി വൃത്തിയാക്കുക, മരുന്നുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ എത്തിക്കൽ കോവിഡ് സ്ഥിരീകരിക്കുന്നവരെ ആശുപത്രിയിൽ എത്തിക്കാനുള്ള ആംബുലൻസിൽ കയറ്റി വിടൽ, റിപ്പോർട്ട് തയാറാക്കൽ, നിരീക്ഷണത്തിലുള്ളവരുടെ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തൽ തുടങ്ങിയവയാണ് ചെയ്യുന്നത്. അതിനിടെ വിപീസ് ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന എടയൂർ ഗ്രാമപഞ്ചായത്ത് പ്രഥമചികിത്സ കേന്ദ്രം ഒരുക്കാനും ഒരുദിവസം ചെലവഴിച്ചു. പ്രളയകാലത്തും ഷബീർ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സജീവമായിരുന്നു. എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ മുൻ പ്രസിഡൻറും മുൻ ജില്ല കമ്മിറ്റി അംഗവുമാണ് ഷബീർ. മഴവഞ്ചേരി ഷറഫുദ്ദീൻെറയും റംലയുടെയും ഏക മകനാണ് ഷബീർ. [ഫോട്ടോ 1: അത്തിപ്പറ്റയിലെ സ്വകാര്യ കോളജ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ക്വാറൻറീൻ കേന്ദ്രത്തിലേക്ക് ഭക്ഷണം നൽകാൻ പോവുന്ന ഷബീർ മുഹമ്മദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.