പ്രതിരോധമരുന്ന് വിതരണം

വണ്ടൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിൻെറ ആഭിമുഖ്യത്തിൽ ടൗണിലെ കച്ചവടക്കാർക്ക് സൗജന്യമായി പകർച്ചവ്യാധി രോഗ പ്രതിരോധ ഹോമിയോ മരുന്നു വിതരണവും എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും നടത്തി. ഏകോപന സമിതി സംസ്ഥാന കൗൺസിലർ മച്ചിങ്ങൽ അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. മുരളി കാപ്പിൽ അധ്യക്ഷത വഹിച്ചു. കെ.എഫ്.സി സുബൈർ, ഗഫൂർ മോയിക്കൽ, പള്ളിക്കൽ ബദറുദ്ദീൻ, പി.എം. സലീം, വനിത വിങ് പ്രസിഡൻറ് കെ.സി. നിർമല, യൂത്ത് വിങ്​ ഭാരവാഹികളായ വി. ഷാഫി, കെ. ഷംസുദ്ദീൻ, പി.എം. അമൻ അഹമദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.