കുഞ്ഞാമിന വധം: പൊലീസ് അന്വേഷണം നിലച്ചു

ഇരിക്കൂർ: നാലു വർഷം മുമ്പ് നടന്ന കൊലപാതക കേസിലെ പ്രതികളെ കണ്ടെത്താൻ ലോക്​ഡൗൺ മൂലം സാധിക്കുന്നില്ലെന്ന് പൊലീസ്​. ഇരിക്കൂറിലെ നിട്ടൂർ മൊയ്​തീ‍ൻെറ ഭാര്യ മെരടൻ കുഞ്ഞാമിന (67) കൊല്ലപ്പെട്ട കേസിലെ പ്രതികളെ കണ്ടെത്താൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുസ്​ലിംലീഗ് ഇരിക്കൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.എൻ.എ. ഖാദർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന് ഇരിക്കൂർ പൊലീസ് മുഖേന നൽകിയ മറുപടിയിലാണ് ലോക്​ഡൗൺ കാരണം പ്രതികളെ മറ്റു സംസ്ഥാനങ്ങളിൽ തിരഞ്ഞുപോകാൻ കഴിയുന്നില്ലെന്ന മറുപടി ലഭിച്ചത്​. ഇരിക്കൂർ സിദ്ദീഖ് നഗറിലെ ഷബീന മൻസിലിൽ കുഞ്ഞാമിന കൊല്ലപ്പെട്ടിട്ട് ഏപ്രിൽ 30ന് നാലുവർഷം പൂർത്തിയായിരുന്നു. ഇവരുടെതന്നെ ഉടമസ്ഥതയിലുള്ള വീടിനടുത്തുള്ള ക്വാർട്ടേഴ്​സിൽ വാടകക്ക് താമസിച്ചിരുന്ന ഇതരസംസ്ഥാനക്കാരാണ് കൊല നടത്തിയതെന്നാണ് പൊലീസി​ൻെറ കണ്ടെത്തൽ. ഏറെ കോളിളക്കം സൃഷ്​ടിച്ച കൊലപാതക കേസി​ൻെറ അന്വേഷണം പൂർണമായി നിലച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.