വള്ളിക്കുന്ന് മണ്ഡലം: റോഡ്​ വികസനത്തിന് രണ്ട് കോടി

വള്ളിക്കുന്ന്: വള്ളിക്കുന്ന് മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ വികസനത്തിന് സംസ്ഥാന സർക്കാറി​ൻെറ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടിയുടെ ഭരണാനുമതി ലഭിച്ചതായി പി. അബ്​ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു. തേഞ്ഞിപ്പലം പഞ്ചായത്തിലെ മിച്ചഭൂമി-മുണ്ടിയേമാട് റോഡ് (20 ലക്ഷം), അവുളിൽ -നെച്ചിനാത്തിൽ റോഡ് (15 ലക്ഷം), ചെറന്നൂർ റോഡ് (35 ലക്ഷം) പെരുവള്ളൂർ പഞ്ചായത്തിലെ അമ്പക വളപ്പ് - തൊഴങ്ങാട്ടുപ്പാടം റോഡ് (15 ലക്ഷം), അപ്പാട്ട് റോഡ് (30 ലക്ഷം), വള്ളിക്കുന്ന് പഞ്ചായത്തിലെ കളത്തിൽപീടിക-ബാങ്ക് പടി അംഗൻവാടി റോഡ് (50 ലക്ഷം), പള്ളിക്കൽ-പരുത്തിക്കോട് റോഡ് (50 ലക്ഷം), ചേലേമ്പ്ര പഞ്ചായത്തിലെ അപ്പാട്ട് റോഡ് (30 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.