തേഞ്ഞിപ്പലം: കോവിഡ് കാരണം കുടുംബാംഗങ്ങള്‍ പോലും തമ്മില്‍ കാണാതിരിക്കേണ്ട അവസ്ഥയാണിപ്പോള്‍. അപ്പോള്‍ പിന്നെ സുഹൃത്തുക്കളുടെ കാര്യം പറയേണ്ടല്ലോ. പുരാണത്തില്‍ സൗഹൃദത്തിൻെറ ഉത്തമോദാഹരണമായി സൂചിപ്പിക്കുന്ന ശ്രീകൃഷ്ണും കുചേലനും ഈ കൊറോണക്കാലത്തെ സൗഹൃദ ദിനത്തില്‍ കണ്ടുമുട്ടിയാല്‍ എങ്ങിനെയുണ്ടാകും എന്ന് നൃത്തത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് കൂട്ടുകാരികളായ രണ്ടുപേർ. കാരാട് സ്വദേശികളും ബന്ധുക്കളുമായ വൈഷ്ണവി വിശ്വനാഥും അനഘ ബാലകൃഷ്ണനുമാണ് ബ്രേക്ക് ദ ചെയിന്‍ പ്രചാരണം കൂടി മുന്നില്‍ക്കണ്ട് നൃത്തശിൽപമൊരുക്കിയത്. കുചേലനായി വൈഷ്ണവിയും കൃഷ്ണനായി അനഘയും വേഷമിട്ടു. കണ്ണൂരിലെ ലാസ്യ കോളജ് ഓഫ് ഫൈനാര്‍ട്‌സിലെ അവസാന വര്‍ഷ ബി.എ. ഭരതനാട്യം വിദ്യാര്‍ഥിയാണ് വൈഷ്ണവി. സി.കെ. ഷിജിത്ത്, എ. സുരേഷ് എന്നിവര്‍ നല്‍കിയ ആശയമാണ് നൃത്തരൂപത്തില്‍ സമൂഹമാധ്യമങ്ങളുടെ സ്വീകാര്യത നേടിയത്. ഫോട്ടോ. mt vallikkunnu-souhrida dinathil kobid kslathe krishananum kuchelanam nritya sipthil നൃത്ത ശിൽപത്തിൽ വൈഷ്ണവി വിശ്വനാഥും അനഘ ബാലകൃഷ്ണനും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.