കോവിഡ് പ്രതിരോധ ബോധവല്‍ക്കരണം ഒ​േട്ടാകളിലും

തിരൂര്‍: കോവിഡ് വ്യാപനം തുടരുന്ന പശ്ചാതലത്തില്‍ പ്രതിരോധ ബോധവല്‍ക്കരണത്തിൻെറ ഭാഗമായി തിരൂരിലെ ഓട്ടോകളില്‍ ഡൗണ്‍ ബ്രിഡ്ജിൻെറ നേതൃത്വത്തില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്ന സന്ദേശമടങ്ങിയ സ്​റ്റിക്കറുകൾ പതിച്ചു. തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി പി.പി. അബ്​ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്​ പ്രസിഡൻറ് വി. അഷ്‌റഫ്, വൈസ് പ്രസിഡൻറുമാരായ പി.വി. നൗഫല്‍, വി. താഹിര്‍, മെമ്പര്‍മാരായ പി. സമദ്, പി. യാഫിദ് അലി, ഹക്കീം എന്നിവര്‍ നേതൃത്വം നല്‍കി. mw covid , downbridge കോവിഡ് ബോധവല്‍ക്കരണ സ്​റ്റിക്കറുകള്‍ ഓട്ടോ തൊഴിലാളിക്ക് നല്‍കി തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി പി.പി അബ്​ദുറഹിമാന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.