അച്ചടക്ക ലംഘനം; ലീഗ് നേതാക്കൾക്ക് സസ്​പെൻഷൻ

പാനൂർ: അച്ചടക്ക ലംഘനം നടത്തുന്നുവെന്ന നിയോജക മണ്ഡലം കമ്മിറ്റിയുടെ റിപ്പോർട്ടിനെ തുടർന്ന്‌ പാനൂരിലെ രണ്ട് മുസ്‌ലിം ലീഗ്‌ നേതാക്കളെ സംസ്ഥാന കമ്മിറ്റി സസ്​പെൻഡ്​​ ചെയ്​തു. ടൗൺ ശാഖയിൽ നിന്നുള്ള നേതാക്കളായ ടി. അബൂബക്കർ, റിയാസ് നെച്ചോളി എന്നിവരെയാണ്‌ സസ്പെൻഡ്​ ചെയ്​തത്. ശാഖ കമ്മിറ്റിയിലും മണ്ഡലം കമ്മിറ്റിയിലും ചർച്ച ചെയ്യാതെയും വിശദീകരണം ചോദിക്കാതെയുമാണ് പുറത്താക്കിയതെന്ന് റിയാസ് നെച്ചോളി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.