വില കൂടിയ ഉൽപന്നങ്ങൾ ടെൻഡറില്ലാതെ വാങ്ങുന്നതായാണ് ആക്ഷേപം പാലക്കാട്: ഓണത്തിന് റേഷൻകാർഡുടമകൾക്ക് സൗജന്യമായി നൽകാൻ തയാറാക്കുന്ന കിറ്റിലേക്ക് സാധനങ്ങൾ വാങ്ങുന്നതിലെ സുതാര്യതയിൽ ആക്ഷേപം. സപ്ലൈകോയെയാണ് കിറ്റിന് സർക്കാർ ചുമതലപ്പെടുത്തിയത്. എന്നാൽ, സപ്ലൈകോയുടെ ശബരി ഉൽപന്നങ്ങൾ കിറ്റിൽ ഇടം പിടിക്കാത്തതാണ് ആക്ഷേപങ്ങൾക്ക് കാരണമാകുന്നത്. 11 നിത്യോപയോഗ്യ ഇനങ്ങളാണ് കിറ്റിലുള്ളത്. ഭൂരിഭാഗവും ശബരി ബ്രാൻഡിൽ സപ്ലൈകോ ഇറക്കുന്നുണ്ട്. ഇവ കിറ്റിൽ ഉൾപ്പെടുത്തുന്നതിന് പകരം പൊതുവിപണിയിൽനിന്ന് ഡി.എം.സി തലത്തിൽ വാങ്ങി കിറ്റിലുൾപ്പെടുത്താണ് അധികൃതരുടെ തീരുമാനം. വില കൂടിയ ഉൽപന്നങ്ങൾ ടെൻഡറില്ലാതെ വാങ്ങുമ്പോൾ കമീഷൻ ഇനത്തിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. കോവിഡ് ഭാഗമായി നൽകിയ അതിജീവന കിറ്റ് തയാറാക്കാനും സപ്ലൈകോയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അന്നും ബ്രാൻഡഡ് ഉൽപന്നങ്ങൾ ഒഴിവാക്കിയതായി ആരോപണമുയർന്നിരുന്നു. കാലാവധി അവസാനിക്കാറായ ആട്ട, മില്ലുകൾക്ക് തിരികെ നൽകിയാണ് തടിയൂരിയത്. ശബരി ഉൽപന്നങ്ങൾ സപ്ലൈകോക്കുവേണ്ടി നിർമിക്കുന്നത് സംസ്ഥാന സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനമാണ്. ഇത്രയും ഉൽപന്നങ്ങൾ സമയബന്ധിതമായി നൽകാൻ സ്ഥാപനത്തിന് കഴിയാത്തതാണ് പുറത്തുനിന്ന് വാങ്ങാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. കിറ്റിൻെറ പാക്കിങ്, വിതരണം, സ്റ്റോക്ക് എന്നിവ പരിശോധിക്കാൻ 14 ജില്ലകളിലും പ്രത്യേക ഉദ്യോഗസ്ഥരെ താൽക്കാലികമായി സപ്ലൈകോ നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.