ചെറുതാഴവും കടന്നപ്പള്ളിയും ഉൾപ്പെടുത്തി ക്ലസ്​റ്റർ സോൺ

പയ്യന്നൂർ: കോവിഡ് വ്യാപനം കൂടുന്നതിനാൽ ചെറുതാഴം, കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്തുകളിലെ പ്രത്യേക വാർഡുകൾ ഉൾപ്പെടുത്തി ക്ലസ്​റ്റർ സോണാക്കി. ഇതോടെ വെള്ളിയാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ചെറുതാഴം പഞ്ചായത്തിലെ ഏഴ്, എട്ട്, ഒമ്പത്, 10 വാർഡുകളും കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ഒമ്പതു മുതൽ പതിനഞ്ചുവരെ വാർഡുകളും ഉൾപ്പെടുത്തിയാണ് ക്ലസ്​റ്ററാക്കിയത്. വെള്ളിയാഴ്ച മുതൽ ഈ പ്രദേശങ്ങളിൽ രാവിലെ പത്തുമുതൽ മൂന്നുവരെ മാത്രമേ കടകളും സ്ഥാപനങ്ങളും തുറക്കാൻ അനുവദിക്കൂ. മെഡിക്കൽ കോളജ് ബസ്​സ്​റ്റോപ്പിലും നിയന്ത്രണങ്ങൾ തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.