കണ്ണൂർ: ടി.വി. രാജേഷ് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി പഴയങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് പി.പി.ഇ കിറ്റ് വാങ്ങുന്നതിന് ജില്ല കലക്ടര്‍ 1.99 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി. കെ.എം. ഷാജി എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി അഴീക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12ൽ വി.പി. വത്സരാജിൻെറ വീട് മുതല്‍ തെക്കന്‍മാര്‍കണ്ടി മാട്രിക്‌സ് പുക പരിശോധന കേന്ദ്രം വരെ റോഡ് ടാറിങ് - ആറ് ലക്ഷം, വാര്‍ഡ് 10 കാപ്പിമല പീടിക കോണ്‍ഗ്രസ് ഓഫിസ് മുതല്‍ ആത്മ വിദ്യാമന്ദിര്‍ റോഡ് ഭാഗത്തേക്ക് ടാറിങ് -മൂന്ന് ലക്ഷം, അക്ലിയത്ത് ശിവക്ഷേത്രം തെക്കുഭാഗം ഇടവഴി ഇൻറര്‍ലോക്ക് ചെയ്യല്‍ -1.65 ലക്ഷം, വാര്‍ഡ് ഒന്ന് കുമ്മായക്കടവ് റോഡില്‍ നിന്ന് അത്തക്കക്കുന്ന് റോഡ് ടാറിങ് -4.75 ലക്ഷം, വാര്‍ഡ് മൂന്ന് അയ്യങ്കുന്ന് റോഡില്‍കൂടി പള്ളിക്കുന്നുമ്പ്രം ശ്മശാനം റോഡ് ടാറിങ് -5.54 ലക്ഷം രൂപയുടെയും പ്രവൃത്തികള്‍ക്ക് ജില്ല കലക്ടര്‍ ഭരണാനുമതി നല്‍കി. ജെയിംസ് മാത്യു എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി തളിപ്പറമ്പ് നോര്‍ത്ത് ബി.ആര്‍.സിയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ക്ലാസ് റൂമിലേക്ക് ഫര്‍ണിച്ചര്‍, അനുബന്ധ ഉപകരണങ്ങള്‍ മുതലായവ വാങ്ങുന്നതിന് 22.60 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്കും ജില്ല കലക്ടര്‍ ഭരണാനുമതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.