പള്ളി അടച്ചിട്ട ചെറിയ പെരുന്നാൾ; തുറന്നിട്ടും പോകാനാകാത്ത വലിയ പെരുന്നാളും

കണ്ണൂർ: കോവിഡ്​ ഭീതിയുടെ കരിനിഴലിൽ വീണ്ടുമൊരു പെരുന്നാൾ ആഘോഷം. സമ്പൂർണ ലോക്ഡൗൺ സമയത്താണ്​ ഇക്കുറി റമദാനും ഈദുൽ ഫിത്വറും കടന്നുപോയത്​. പള്ളികൾ പൂർണമായും അടച്ചിടേണ്ടി വന്ന പുണ്യദിനങ്ങൾ വിശ്വാസികളു​െട മനസ്സിൽ ഇപ്പോഴും മായാത്ത നൊമ്പരമാണ്​. രണ്ട​ുമാസത്തിനിപ്പുറം ബലിപെരുന്നാൾ വിരുന്നെത്തു​േമ്പാഴും വിശ്വാസികളു​െട മനം തെളിയുന്നില്ല. കാരണം, നാട്ടിലെ സാഹചര്യം ഒട്ടും മെച്ചപ്പെട്ടിട്ടില്ല. കോവിഡ്​ വ്യാപന തോത്​ ​ദിനംപ്രതി കൂടുകയുമാണ്​. ഈദുൽ ഫിത്വറിന്​ പള്ളി തുറക്കാൻ വിലക്കുണ്ടായിരുന്നു. ലോക്​ഡൗൺ ഇളവ്​ പ്രാബല്യത്തിൽ വന്നതോടെ പള്ളികൾ തുറക്കാൻ അനുമതിയുണ്ട്​. എന്നാൽ, കർശന നിയന്ത്രണങ്ങളോടെയാണ്​ പ്രവർത്തനം. ബലിപെരുന്നാൾ ദിനത്തിലും ജാഗ്രത കൈവിടരുതെന്ന്​ സർക്കാറും പൊലീസും ഉണർത്തു​േമ്പാൾ അത്​ പൂർണമായും ഏറ്റെടുക്കുകയാണ്​ വിശ്വാസി സമൂഹം. ഈദുഗാഹ്​ വേണ്ടെന്ന സർക്കാർ നിർദേശം എല്ലാവരും അംഗീകരിച്ചു. മിക്ക പള്ളികളിലും ഇത്തവണ പെരുന്നാൾ നമസ്​കാരമില്ല. ആളുകൾ കൂട്ടത്തോടെ എത്തിയാൽ നിയന്ത്രണം പൂർണമായും പാലിക്കുന്നത്​ ദുഷ്​കരമാകുമെന്ന സാഹചര്യം ​കണക്കിലെടുത്താണ്​ കമ്മിറ്റികൾ ഇത്തരമൊരു തീരുമാനമെടുത്തത്​. ''വലിയപെരുന്നാളും വെള്ളിയാഴ്​ചയും ഒന്നിച്ചുവന്നിട്ടും ബാപ്പ പള്ളിയിൽ പോയിട്ടില്ല...'' എന്നത്​ നൂറ്റാണ്ടുകൾ പഴക്കമുള്ള ചൊല്ലാണ്​. പറഞ്ഞും കേട്ടും പഴകിയ ചൊല്ല്​ ഈ വർഷത്തെ ബലിപെരുന്നാളിനോട്​ ചേർന്നുനിൽക്കുന്നു​െവന്നത്​ മറ്റൊരു കൗതുകം. നിലവിലെ സാഹചര്യത്തിൽ വിശ്വസികളിൽ ഭൂരിപക്ഷത്തിനും പള്ളികളിൽ പെരുന്നാൾ നമസ്​കാരം നിർവഹിക്കാനാവില്ല. ഇവ​രോട്​ വീടുകളിൽ നമസ്​കാരം നിർവഹിക്കാനാണ്​ മതനേതാക്കൾ നൽകുന്ന നിർദേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.