കോവിഡ് വ്യാപനം: പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ ട്രൂനാറ്റ് സംവിധാനം തുടങ്ങുന്നു

ഐ.എം.എയുടെ ബ്ലഡ് ബാങ്കിൽ ട്രൂനാറ്റ് പരിശോധനക്ക് നേര​േത്ത അനുമതിയായിരുന്നു പെരിന്തൽമണ്ണ: കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തില്‍ പരിശോധനയുടെ എണ്ണം കൂട്ടാനാള്ള ട്രൂനാറ്റ് മെഷീന്‍ പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തിരക്കും മറ്റു പരിമിതികളും കണക്കിലെടുത്താണ് ഇവിടെ ട്രൂനാറ്റ് സൗകര്യമൊരുക്കുന്നത്. കേരള സര്‍ക്കാര്‍ സ്ഥാപിക്കുന്ന മെഷീന്‍ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങൾ പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ പുരോഗമിക്കുകയാണ്. ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എം.എയുടെ നിയന്ത്രണത്തിലുള്ള ബ്ലഡ് ബാങ്കിലും ട്രൂനാറ്റ് മെഷീന്‍ സ്വന്തമായി സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. നിലവില്‍ കോവിഡ് പരിശോധനക്കുള്ള സ്രവ ശേഖരണം മാത്രമാണ് ജില്ല ആശുപത്രിയില്‍ നടക്കുന്നത്. ആരോഗ്യ വകുപ്പില്‍നിന്ന് ലഭിക്കുന്ന ലിസ്​റ്റ്​ പ്രകാരം പെരിന്തല്‍മണ്ണ നഗരസഭ, മേലാറ്റൂര്‍ ബ്ലോക്ക്, മങ്കട ബ്ലോക്ക് എന്നിവിടങ്ങളില്‍നിന്നുള്ള ആളുകളുടെ സ്രവമാണ് പരിശോധനക്കെടുക്കുന്നത്. ദിവസം മുപ്പതോളം പേരുടെ സ്രവശേഖരണമാണ് ആശുപത്രിയില്‍ നടത്തുക. അത്യാവശ്യ ഘട്ടങ്ങളില്‍ കോവിഡ് പരിശോധന നടത്താൻ ട്രൂനാറ്റ് സംവിധാനം ഏറെ പ്രയോജനപ്പെടും. സ്രവം പരിശോധനക്കെടുത്താല്‍ മൂന്നോ നാലോ ദിവസത്തിനു ശേഷമേ ഫലം ലഭിക്കൂ. ട്രൂനാറ്റ് മെഷീന്‍ സ്ഥാപിക്കുന്നതിലൂടെ രണ്ടു മണിക്കൂറില്‍ ഫലം ലഭ്യമാകും. കോവിഡിനു പുറമെ എച്ച്.ഐ.വി, ചികുന്‍ഗുനിയ, ഡെങ്കിപ്പനി, എച്ച്1എന്‍1, മലേറിയ, ടി.ബി തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ട പരിശോധനകളും ട്രൂനാറ്റ് മെഷീന്‍ ഉപയോഗിച്ച് നടത്താന്‍ സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.