കണ്ണൂര്‍ ആര്‍.ടി ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്

31,210 രൂപ പിടികൂടി ജീവനക്കാര്‍ ഏജൻറുമാര്‍ വഴി കൈക്കൂലി വാങ്ങുന്നതായി വ്യാപക പരാതി കണ്ണൂര്‍: കണ്ണൂര്‍ ആര്‍.ടി ഓഫിസില്‍ നടന്ന വിജിലന്‍സ് മിന്നല്‍ പരിശോധനയില്‍ കണക്കിൽപെടാത്ത 31,210 രൂപ പിടിച്ചെടുത്തു. ഉദ്യോഗസ്ഥര്‍ക്ക് ഏജൻറുമാര്‍ നല്‍കിയ കൈക്കൂലി തുകയാണിതെന്ന് വിജിലന്‍സ് കണ്ടെത്തി. കണ്ണൂര്‍ ആ.ടി ഓഫിസിലെ ജീവനക്കാര്‍ ഏജൻറുമാര്‍ വഴി പൊതു ജനങ്ങളില്‍നിന്ന് കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സിന്​ ലഭിച്ച രഹസ്യ വിവരത്തി​ൻെറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കണ്ണൂര്‍ ആര്‍.ടി ഓഫിസില്‍ ഏജൻറുമാര്‍ മുഖേന മാത്രമേ കാര്യങ്ങള്‍ നടക്കുന്നുള്ളൂവെന്നും നേരിട്ട് വരുന്നവരുടെ ഫയലുകള്‍ തീര്‍പ്പാക്കാതെ മാറ്റിവെക്കുന്നതായും 31നുമുമ്പ് എല്ലാ ഫിസിക്കല്‍ ഫയലുകളും തീര്‍പ്പു കൽപിക്കണമെന്ന്​ ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ഉത്തരവിട്ടിട്ടും പാലിക്കുന്നില്ലെന്ന പരാതിയും വിജിലന്‍സിന് ലഭിച്ചിരുന്നു. ഇതി​ൻെറ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്തി​ൻെറ നിര്‍ദേശപ്രകാരം കണ്ണൂര്‍ യൂനിറ്റ് ഡിവൈ.എസ്.പി ബാബു പെരി​േങ്ങത്തി​ൻെറ നേതൃത്വത്തിലായിരുന്നു പരിശോധന. വ്യാഴാഴ്ച വൈകീട്ട് മൂ​േന്നാടെയാണ് വിജിലന്‍സ് സംഘം പരിശോധന തുടങ്ങിയത്. വിവിധ കവറുകളിലായി ഉദ്യോഗസ്ഥരുടെ പേരെഴുതി ഓഫിസി​ൻെറ മൂലയിലെ ബോക്‌സില്‍ സൂക്ഷിച്ച നിലയിലായിരുന്നു പിടിച്ചെടുത്ത തുക. കൂടാതെ ജൂനിയര്‍ സൂപ്രണ്ടി​ൻെറ കൈവശം മാത്രം തീര്‍പ്പുകൽപിക്കാതെ 500ഓളം ഫയലുകള്‍ സൂക്ഷിക്കുന്നതായും സംഘം കണ്ടെത്തി. പ്രാഥമികാന്വേഷണത്തില്‍ ഈ തുക ഒരു ദിവസത്തെ കൈക്കൂലിയാണെന്ന്​ കണ്ടെത്തി. പരിശോധനയില്‍ ഡിവൈ.എസ്.പിക്കു പുറമെ പൊലീസ് ഇന്‍സ്‌പെക്ടര്‍ എ.വി. ദിനേശന്‍, എസ്.ഐമാരായ പങ്കജാക്ഷന്‍, ജഗദീഷ്​, അരുള്‍ ആനന്ദന്‍, അമൃത സാഗര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ബിജേഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശൈലേഷ്, ബിജു എന്നിവരും പങ്കെടുത്തു. മിന്നല്‍ പരിശോധന സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് തുടര്‍ നടപടിക്കായി സര്‍ക്കാറിന് നല്‍കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.