വണ്ടൂർ മണ്ഡലത്തിൽ റോഡ് പുനരുദ്ധാരണത്തിന് ഒരുകോടി

കരുവാരകുണ്ട്: വണ്ടൂർ നിയോജകമണ്ഡലത്തിലെ നാല്​ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരുകോടി രൂപ അനുവദിച്ചതായി എ.പി. അനിൽകുമാർ എം.എൽ.എ അറിയിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരമാണ് തുക. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ കൽക്കുണ്ട്-മഞ്ഞളാംചോല റോഡിന് 30 ലക്ഷം, കക്കറ-മുണ്ട റോഡിന് 25 ലക്ഷം, കാളികാവ് ഗ്രാമപഞ്ചായത്തിലെ ചെങ്കോട്-അടക്കാക്കുണ്ട് റോഡിന് 30 ലക്ഷം, ചോക്കാട് ഗ്രാമപഞ്ചായത്തിലെ പനക്കപ്പാടം-ഒറവൻകുന്ന് റോഡിന് 15 ലക്ഷം എന്നിവക്കാണ് ഭരണാനുമതിയായത്. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡുകളിലൊന്നാണ് കൽക്കുണ്ട്-മഞ്ഞളാംചോല റോഡ്. നാല്​ കിലോമീറ്ററുള്ള റോഡ് നവീകരിക്കുന്നത് നിരവധി മലയോര കർഷകർക്ക് അനുഗ്രഹമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.