ലുലു സാരീസി​െൻറ​ നവീകരിച്ച ഗ്രൗണ്ട് ഫ്ലോറും ലേഡീസ് റെഡിമെയ്ഡ് ഫ്ലോറും തുറന്നു

ലുലു സാരീസി​ൻെറ​ നവീകരിച്ച ഗ്രൗണ്ട് ഫ്ലോറും ലേഡീസ് റെഡിമെയ്ഡ് ഫ്ലോറും തുറന്നു കണ്ണൂർ: ലുലു സാരീസി‍ൻെറ കണ്ണൂർ ഷോറൂമിൽ ആധുനിക രീതിയിൽ നവീകരിച്ച ഗ്രൗണ്ട് ഫ്ലോറും ലേഡീസ് റെഡിമെയ്ഡ് ഫ്ലോറും കോർപറേഷൻ മേയർ സി. സീനത്ത് ഉദ്ഘാടനം ചെയ്തു. ചുരിദാറുകളുടെ പുതിയ ശ്രേണികളോടൊപ്പം പര്‍ദകളുടെയും ഫാന്‍സി ആൻഡ്​ കോസ്‌മെറ്റിക്‌സി‍ൻെറയും കര്‍ട്ടന്‍ മെറ്റീരിയലുകളുടെയും പ്രത്യേകം സജ്ജമാക്കിയ വിഭാഗങ്ങള്‍ ഉപഭോക്താക്കൾക്കായി തുറന്നു. ബക്രീദിനോടനുബന്ധിച്ച് ഓരോ വിഭാഗത്തിലും പുതിയ സ്​റ്റോക്കുകൾ ഒരുക്കിയിട്ടുണ്ട്. മാർജീൻ ഫ്രീ വിലകളിൽ വസ്ത്രങ്ങൾ സ്വന്തമാക്കുന്നതിനായി ലുലു സാരീസ് മാർജിൻ ഫ്രീ സോണും ഉണ്ട്. ലുലു സാരീസ് എം.ഡി പി.കെ. ഹബീബ്, ജി.എം നബീൽ അഹമ്മദ്, നൗഫൽ കല്ലായി (ലുലു ഗോൾഡ്) തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.