കലക്ടറേറ്റില്‍ വാഹനങ്ങള്‍ക്ക് പാസ് സംവിധാനം

കണ്ണൂർ: കലക്ടറേറ്റ് കോമ്പൗണ്ടില്‍ മറ്റ് വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ വാഹനങ്ങളും ജീവനക്കാരുടെ സ്വകാര്യ വാഹനങ്ങളുമല്ലാതെ മറ്റ് വാഹനങ്ങള്‍ അനുമതിയില്ലാതെ പാര്‍ക്ക് ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടര്‍ന്നാണ് നടപടി. സിവില്‍ സ്​റ്റേഷനിലെ വിവിധ വകുപ്പിലെ ജീവനക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പാസ് സംവിധാനം ഏര്‍പ്പെടുത്തും. കലക്ടറേറ്റില്‍ നിന്നും അനുവദിക്കുന്ന പാസ് പതിക്കാത്ത വാഹനങ്ങള്‍ സിവില്‍ സ്​റ്റേഷന്‍ കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതും അത്തരം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതുമാണെന്നും ജില്ല കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.