കല്‍പകഞ്ചേരി: മാനവികമൂല്യങ്ങൾ പ്രമേയമായി സ്വീകരിക്കുന്ന സാഹിത്യത്തിനാണ് കാലങ്ങളെ അതിജീവിക്കാൻ കഴിയുകയെന്ന് അൾജീരിയൻ നോവലിസ്റ്റ് വസീനി അൽ അഹ്‌റജ് പറഞ്ഞു. വളവന്നൂർ അൻസാർ അറബിക് ഗവേഷണ വിഭാഗം ഒരുക്കിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിലാൽ ജൻദൽ (അൾജീരിയ) കോളജ് പ്രിൻസിപ്പൽ പ്രഫ. സി. അഷ്‌റഫ്, പ്രഫ. എം.എ. സഈദ്, ഡോ. അബ്ദുൽ ഹഖ് ബൽആബിദ് (ഖത്തർ യൂനിവേഴ്സിറ്റി) ഡോ. മുഹമ്മദ് തഹ്‌രീശി, ഡോ. അബുൽ ആലി (മൊറോക്കോ യൂനിവേഴ്‌സിറ്റി) ഡോ. അനീസ ദാവിദി (ബ്രിട്ടൻ) ഡോ. ഷാദിയ ശഖ്രൂശ് (സൗദി) ഡോ. കൈസ മില്ലാഹ്, ഡോ. ജാഫർ യായൂഷ്, ഡോ. അൽ യാമീൻ, പ്രഫ. ടി. ഇബ്രാഹിം, ഡോ. എ.ഐ. അബ്ദുൽ മജീദ്, ഡോ. യു. മുഹമ്മദ് ആബിദ്, ഡോ. കെ.പി. അബ്ബാസ്, പ്രഫ. അബ്ദുറബ്ബ്, ഡോ. സി.എം. ഷാനവാസ്, ഡോ. സി. മുഹമ്മദ് റാഫി, ഷൗക്കത്ത് അലി, ഡോ. ഫാസി ജീലാനി, ഡോ. ആയിഷ ബന്നൂർ, ഡോ. അനസ് മൽമൂസ്, ഡോ. അബ്ദുൽ മജീദ് ഈസാനി, ഡോ. യഹ്‌യാഖാൻ, ഡോ. അബ്ദു, അബ്ദുൽ ഹമീദ്, ഹുസൈൻ പി. സഗീർ അലി, ജിനാന പർവിൻ (ജാമിഅ മില്ലിയ) എന്നിവർ ക്ലാസുകൾ നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.