തട്ടുകട പൂട്ടിച്ചു

കേളകം: കോവിഡ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച തട്ടുകട ആരോഗ്യ വകുപ്പ്​ ജീവനക്കാരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് അധികൃതർ പൂട്ടി സീൽ ചെയ്തു. കേളകം വില്ലേജ് ഓഫിസിന് സമീപം പ്രവർത്തിക്കുന്ന തട്ടുകടയാണ് വ്യാഴാഴ്ച വൈകീട്ടോടെ ആരോഗ്യ വകുപ്പ്​ പൂട്ടി സീൽ ചെയ്തത്. പരിശോധനക്ക് ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ജോഷ്വ, കേളകം പി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ പി.ജി. രാജീവ്, ഗ്രാമപഞ്ചായത്ത് ക്ലർക്ക് വിപിൻ, ജെ.എച്ച്.ഐ ബിനോജ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.