കാളികാവ് ബ്ലോക്ക് ഓഫിസ് കെട്ടിട നിർമാണം പൂർത്തിയായി

കാളികാവ്: ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിട നിർമാണം പൂർത്തിയായി. ഒമ്പത് വർഷമായി ബ്ലോക്ക് പഞ്ചായത്ത് രൂപവത്​കരിച്ചിട്ട്. വാടക കെട്ടിടത്തിലാണ് ഓഫിസും അനുബന്ധ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. 2014ൽ രണ്ട്​ കോടി രൂപ കെട്ടിടം നിർമിക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചിരുന്നു. ഒരു കോടി 35 ലക്ഷം രൂപക്കാണ് ടെൻഡർ എടുത്ത് പ്രവൃത്തി പൂർത്തീകരിച്ചത്. 65 ലക്ഷം രൂപക്ക്​ ഇൻറീരിയർ പ്രവൃത്തികൾ കൂടി നടന്നുവരുന്നുണ്ട്. സർക്കാറിൽനിന്ന് സ്വരാജ് ട്രോഫി ഗ്രാൻറ്​ ഇനത്തിൽ ലഭിച്ച 25 ലക്ഷത്തിൽ 18 ലക്ഷത്തോളം രൂപ ചെലവിൽ ഓഡിറ്റോറിയം നിർമാണവും പൂർത്തീകരിച്ചു. ആഗസ്​റ്റ്​ 15ന് മുമ്പ് ഉദ്ഘാടനം ചെയ്യാനാണ് പരിപാടി. കാളികാവ് ബ്ലോക്ക് പഞ്ചായത്തിന് കൈമാറ്റം ചെയ്ത് കിട്ടിയ ഓഫിസുകൾ എല്ലാം പ്രവർത്തിക്കാൻ സംവിധാനമുള്ള കെട്ടിടമാണ് പൂർത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി. ഖാലിദ്, ബി.ഡി.ഒ പി. കേശവദാസ്, ഹെഡ് ക്ലാർക്ക് ഒ. മുഹമ്മദ്, അസി. എക്സിക്യൂട്ടീവ് എൻജിനീയർ സുമേഷ് എന്നിവരുടെ മേൽനോട്ടത്തിലാണ് പണി പുരോഗമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.