കിടക്ക കമ്പനിക്ക് തീപിടിച്ചു

പുതിയതെരു: ബാലൻകിണറിനു സമീപത്തെ . പുതിയതെരു -മയ്യിൽ റോഡിൽ ബാലൻ കിണറിനു സമീപത്തുള്ള റോയൽ റെസ്​റ്റ്​ കിടക്ക നിർമാണ കമ്പനിക്കാണ് തീപിടിച്ചത്. ബുധനാഴ്ച രാത്രി 11.45ഓടെയാണ് തീപിടിത്തമുണ്ടായത്. കിടക്ക നിർമാണ ഉൽപന്നങ്ങളും ഓഫിസ് മുറിയും കത്തിനശിച്ചു. നാട്ടുകാർ ഓടിയെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിൽ നിന്ന്​ രണ്ട് യൂനിറ്റ് അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. കാട്ടാമ്പള്ളിയിലെ എം.എ. അബ്​ദുൽ ജബ്ബാറി​േൻറതാണ് സ്ഥാപനം. പടം: PUTH_Theepiditham kidakka പുതിയതെരു-മയ്യിൽ റോഡിൽ കോട്ടക്കുന്നിൽ പ്രവർത്തിക്കുന്ന കിടക്ക കമ്പനിക്ക് തീപിടിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.