പ്രതിരോധപ്രവർത്തനങ്ങൾക്ക്​ കോവിഡ്​ ബ്രിഗേഡ്​ സംവിധാനം

തിരുവനന്തപുരം: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ ഡോക്ടർമാർ മുതൽ വളൻറിയർമാർ വരെ ഉൾപ്പെടുന്ന സേന എന്ന നിലയിൽ കോവിഡ് ബ്രിഗേഡ്​ സംവിധാനം നിലവിൽ വരുമെന്ന്​ മുഖ്യമന്ത്രി. സി.എഫ്​.എൽ.ടി.സികളുടെ പ്രവർത്തനത്തിന്​ ഇൗ സംവിധാനമായിരിക്കും നേതൃത്വം നൽകുക. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ശാക്തീകരിക്കാൻ കൂടുതൽ സേവനം ഉപയോഗപ്പെടുത്തും. ഇതിനായി സംയോജിത കർമപദ്ധതിയാണ് തയാറാക്കുന്നത്. ആരോഗ്യവകുപ്പിലെ ജീവനക്കാർക്കുപുറമെ നാഷനൽ ഹെൽത്ത് മിഷനിലുൾപ്പെടെ കരാർ അടിസ്ഥാനത്തിൽ കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയോഗിക്കും. അവർക്ക് ഇൻഷുറൻസ്​ പരിരക്ഷ നൽകും. വേതനത്തിൽ കാലാനുസൃതമായ വർധന ഉണ്ടാകും. കോവിഡ് ബ്രിഗേഡിൽ ഉൾപ്പെടുന്ന എല്ലാ കരാർ ജീവനക്കാർക്കും പ്രത്യേക ആരോഗ്യപരിരക്ഷ നൽകും. പ്രവർത്തനത്തിനിടെ രോഗം ബാധിച്ചാൽ സൗജന്യചികിത്സ നൽകും. ശുചീകരണ തൊഴിലാളികൾക്ക് പഞ്ചായത്തുകൾ തന്നെ താമസസൗകര്യം നൽകും. സി.എഫ്.എൽ.ടി.സികളിൽ സ്രവം പരിശോധിക്കാനുള്ള ഉപകരണം സ്ഥാപിക്കും. കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ ഏർപ്പെടുന്ന വിദ്യാർഥികൾക്ക് അനുമോദന സർട്ടിഫിക്കറ്റ് നൽകും. നിലവിൽ ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക്​ നൽകുന്ന പ്രതിഫലം വർധിപ്പിക്കും. േഗ്രഡ് 4 കാറ്റഗറിയിലുള്ളവർക്ക് ഇപ്പോൾ നൽകുന്ന 450 രൂപ പ്രതിദിന പ്രതിഫലം 1000 രൂപയാക്കി വർധിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.