നിലമ്പൂർ: കോവിഡ് വ‍്യാപനത്തെ തുടർന്ന് നിലമ്പൂർ നഗരസഭയിൽ പ്രഥമ ചികിത്സാകേന്ദ്രം ഒരുക്കി. വെളിയംതോടിലെ ഐ.ടി.ഐ കെട്ടിടത്തിലും ഐ.ജി.എം.എം.ആർ സ്കൂളിലുമാണ് കേന്ദ്രങ്ങൾ ഒരുക്കിയത്. 70 കിടക്കകൾ ഒരുക്കിയ ഐ.ടി.ഐയിലെ കേന്ദ്രം പൂർണമായി സജ്ജീകരിച്ചു. 200 കിടക്കകളുള്ള ഐ.ജി.എം.എം.ആർ സ്കൂളിലെ കേന്ദ്രം അടിയന്തരമായി സജ്ജീകരിച്ച് വരുകയാണ്. നഗരസഭ ചെയർപേഴ്സൻ പത്മിനി ഗോപിനാഥിൻെറ നേതൃത്വത്തിൽ വ‍്യാഴാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനവും നടപടിയും. അടിയന്തര ആവശ‍്യത്തിന് ഉപയോഗിക്കുന്നതിന് ആംബുലൻസ് വാഹനവും ഒരുക്കി. കണ്ടെയിൻമൻെറ് സോണുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിർദേശങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് മുഴുവൻ ഡിവിഷനുകളിലും മൈക്ക് പ്രചാരണം നടത്താൻ തീരുമാനിച്ചു. യോഗത്തിനിടെ പ്രതിഷേധവുമായി വ‍്യാപാരികളെത്തി. കണ്ടെയിൻമൻെറ് സോണാക്കുന്നതിന് മുമ്പ് തന്നെ ചൊവ്വാഴ്ച കടകൾ ഉച്ചക്ക് ഒരു മണിക്ക് അടക്കാൻ നിർദേശം നൽകിയതിൽ പ്രതിഷേധിച്ചാണ് വ‍്യാപാരികളെത്തിയത്. യോഗത്തിൽ നഗരസഭ കൗൺസിലർമാർ, പൊലീസ്, റവന‍്യൂ, ആരോഗ‍്യവകുപ്പ് ഉദ‍്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.