കിടക്കയും കട്ടിലും നൽകി

ഇരിക്കൂർ: പടിയൂർ ഗ്രാമപഞ്ചായത്ത് കോവിഡ് ഫസ്‌റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെററിലേക്ക് കിടക്കകളും കട്ടിലുകളും നൽകി പെടയങ്കോട് ഇംഗ്ലീഷ് വാലി പബ്ലിക് സ്കൂൾ പി.ടി.എയും മാനേജ്മൻെറും മാതൃകയായി. സ്കൂൾ മാനേജർ കൊടി. മിറാജ്, പ്രിൻസിപ്പൽ റെജി വർഗീസ് എന്നിവരിൽ നിന്ന് പഞ്ചായത്ത് പ്രസിഡൻറ്​ കെ. ശ്രീജ ഏറ്റു വാങ്ങി. പഞ്ചായത്ത് വികസന സ്​റ്റാൻഡിങ്​​​ കമ്മിറ്റി ചെയർമാൻ വി.വി. രാജീവ്, അംഗം റീന ടീച്ചർ, സെക്രട്ടറി അനിൽ രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു. photo പടിയൂർ പഞ്ചായത്ത് കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക്​ ഇംഗ്ലീഷ് വാലി സ്കൂൾ വക കട്ടിലും കിടക്കയും പഞ്ചായത്ത് പ്രസിഡൻറ്​ കെ. ശ്രീജക്ക് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.