അനർഹ കാർഡുകൾ പിടിച്ചെടുത്തു

തളിപ്പറമ്പ്: താലൂക്കിൽ അനർഹ മുൻഗണന, അ​േന്ത്യാദയ കാർഡുകൾ കണ്ടെത്തുന്നതിന് രൂപവത്​കരിച്ച പ്രത്യേക ദൗത്യസംഘം തളിപ്പറമ്പ്​ നഗരസഭയിലെ പൂക്കോത്ത് തെരു, കീഴാറ്റൂർ പ്രദേശങ്ങളിൽ ഭവന സന്ദർശനം നടത്തി . 15ൽ അധികം വീടുകളിൽ നടത്തിയ പരിശോധനയിൽ മൂന്ന് അനർഹ മുൻഗണന കാർഡുകളും മൂന്ന് അ​േന്ത്യാദയ കാർഡുകളും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നിരവധി അനർഹ സബ്​സിഡി കാർഡുകൾ കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റി. വ്യാജ സത്യവാങ്മൂലം നൽകി അനധികൃതമായി കൈവശപ്പെടുത്തിയ കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതുകൂടാതെ ഇവരിൽ നിന്നും പിഴയും ദുരുപയോഗം ചെയ്​ത റേഷ​ൻെറ വിപണി വിലയും ഈടാക്കും. ​േപ്രാസിക്യൂഷൻ നടപടിക്കും വിധേയരാക്കും. ഇൗമാസം 30നകം നേരിട്ട് ഓഫിസിൽ ഹാജരായി പൊതുവിഭാഗത്തിലേക്ക് മാറ്റുന്നവർക്കെതിരെയുള്ള പിഴസംഖ്യയിൽ ഇളവ് അനുവദിക്കും. തളിപ്പറമ്പ് താലൂക്കിലെ നൂറുശതമാനം അനർഹ കാർഡുകളും കണ്ടെത്തി റദ്ദാക്കുന്നതിനും അർഹരായവർക്ക് മുൻഗണന കാർഡുകൾ സമയബന്ധിതമായി നൽകുന്നതിനുമാണ് ദൗത്യസംഘം രൂപവത്​കരിച്ചിട്ടുള്ളത്. പരിശോധന വരും ദിവസങ്ങളിലും തുടരും. താലൂക്ക് സ​െപ്ലെ ഒാഫിസർ ടി.ആർ. സുരേഷി‍ൻെറ നേത്യത്വത്തിൽ റേഷനിങ്​ ഇൻസ്പെക്​ടർമാരായ ജെയ്​സ് ജോസ്, ജാസ്​മിൻ കെ. ആൻറണി, പി.വി. കനകൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.