മുഖ്യമന്ത്രിയുടെ ഓഫിസും അന്വേഷണ പരിധിയിൽ വരണം -പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തുന്നത് ഗൗരവമുള്ളതാണെന്നും രണ്ടു രാജ്യങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും പി​.കെ. കുഞ്ഞാലിക്കുട്ടി എം.പി. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നാണ് യു.ഡി.എഫി​ൻെറ ആവശ്യം. മുഖ്യമന്ത്രിയുടെ ഓഫിസിന്​ ഉത്തരവാദിത്തത്തിൽനിന്ന്​ ഒഴിഞ്ഞുമാറാനാവില്ല. സ്പെഷൽ സെക്രട്ടറിയെയാണ്​ മാറ്റിനിർത്തിയത്​. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുള്ള ആളാണ് പ്രതി​. കൃത്യമായ രേഖകളില്ലാതെ സ്വപ്ന ഐ.ടി വകുപ്പിൽ ജോലി നേടിയത് എ​ങ്ങനെയെന്നത്​ ദുരൂഹമാണ്​. അതിനാൽ ഓഫിസ്​ അന്വേഷണ പരിധിയിൽ വരണമെന്ന്​ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. മലപ്പുറത്ത്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാർ കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെ മാറ്റിനിർത്തിയിരുന്നില്ല. എല്ലാത്തരം അന്വേഷണവും നടക്കട്ടെ. സ്വപ്ന ഒളിവിലാണെന്ന് പറയുന്നത് അപമാനമാണെന്നും ഇത്ര ഗൗരവമുള്ള കേസിൽ അവരെ പിടികൂടാത്തത്​ ആശ്ചര്യപ്പെടുത്തുന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.