'സ്വർണ ബിസ്കറ്റ്' അയച്ച് പ്രതിഷേധിച്ചു മഞ്ചേരി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ സംഭവത്തിൽ മുനിസിപ്പൽ യൂത്ത് ലീഗിൻെറ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പ്രതീകാത്മകമായി 'സ്വർണ ബിസ്കറ്റ്' അയച്ച് പ്രതിഷേധിച്ചു. മുനിസിപ്പൽ പ്രസിഡൻറ് യാഷിക് തുറക്കൽ അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സജറുദ്ദീൻ മൊയ്‌ദു മുനിസിപ്പൽ സെക്രട്ടറി കൊടക്കാടൻ ബാവ, ഭാരവാഹികളായ എൻ.വി. അബൂബക്കർ, ഇഖ്ബാൽ വടക്കാങ്ങര, റഷീദ് വല്ലാഞ്ചിറ, എ.പി. ശിഹാബ്, ഹനീഫ താണിപ്പാറ, ജയ്സൽ കാരശ്ശേരി, ജംഷി മേച്ചേരി, റിയാസ് കുരിക്കൾ എന്നിവർ നേതൃത്വം നൽകി. me youth league : മുനിസിപ്പൽ യൂത്ത് ലീഗിൻെറ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പ്രതീകാത്മകമായി സ്വർണ ബിസ്കറ്റ് അയച്ച് പ്രധിഷേധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.