താലൂക്കുതല വായന പക്ഷാചരണം സമാപനവും ഐ.വി. ദാസ് അനുസ്മരണവും മഞ്ചേരി: വായന പക്ഷാചരണത്തിൻെറ ഏറനാട് താലൂക്കുതല പരിപാടികളുടെ സമാപനവും ഐ.വി. ദാസ് അനുസ്മരണവും അരീക്കോട് ദേശസേവിനി വായനശാല ആൻഡ് ഗ്രന്ഥാലയം ഹാളിൽ നടന്നു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. കെ.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അരീക്കോട് പഞ്ചായത്തിൽ ശ്രദ്ധേയമായ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഹെൽത്ത് ഇൻസ്പക്ടർ ഒ. സച്ചിദാനന്ദൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. അബ്ദുൽ നാസർ, ആശ വർക്കർമാരായ വി. ലക്ഷ്മി, ടി. ശ്രീജ, ഉഷ, സി. രതി എന്നിവരെ ആദരിച്ചു. സമാപന യോഗത്തിൽ ഏറനാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി. നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ല കൗൺസിൽ അംഗം കെ. ജനാർദനൻ സംസാരിച്ചു. സെക്രട്ടറി കെ.പി. മധു സ്വാഗതവും കൺവീനർ പി. ശങ്കരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.