'ഭിന്നശേഷിക്കാരുടെ പ്ലസ് വൺ കൗൺസലിങ് ഒരു കേന്ദ്രത്തിലാക്കരുത്​'

പെരിന്തൽമണ്ണ: പ്ലസ് വൺ പ്രവേശനത്തിന്​ മുമ്പായി ഭിന്നശേഷി വിദ്യാർഥികൾക്കുള്ള കൗൺസലിങ്​ ഒരു കേന്ദ്രത്തിൽ നടത്തുന്ന പ്രവണത ഒഴിവാക്കാൻ രക്ഷിതാക്കളുടെ സംഘടന ജില്ല കലക്ടറെ സമീപിച്ചു. പ്ലസ് വൺ പ്രവേശനത്തിന് അർഹമായ ഇളവുകൾക്കായി ഭിന്നശേഷി വിദ്യാർഥികൾക്ക് കൗൺസലിങ് നടത്തിയത് മുൻവർഷം ജില്ലയിൽ കോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു. പരിമിതമായ ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും ഇവിടെ കൗൺസലിങ് പൂർത്തിയാക്കാൻ ഏറെ പ്രയാസപ്പെടേണ്ടിവന്നു. ഇത് ഇത്തവണ ആവർത്തിക്കരുതെന്നും ഭിന്നശേഷി വിദ്യാർഥികൾക്ക് ഉപജില്ലതലങ്ങളിൽ സൗകര്യമൊരുക്കണമെന്നും പവാർ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല കലക്ടർ, റീജനൽ ഡെപ്യൂട്ടി ഡയറക്ടർ (ഹയർ സെക്കൻഡറി) എന്നിവർക്ക് പരിവാർ ജില്ല കോഓഡിനേറ്റർ ജാഫർ ചാളക്കണ്ടി, ഖാലിദ് മാസ്​റ്റർ, സലാം പെരിമ്പലം എന്നിവരാണ് നിവേദനം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.