പാടിയോട്ടുചാലില്‍ കടകളിലും വീടുകളിലും കവർച്ചശ്രമം

പാടിയോട്ടുചാല്‍: ടൗണിലെ കടകളിലും വീടുകളിലും കവർച്ചശ്രമം. മൊത്തവ്യാപാര സ്ഥാപനമായ അമല ട്രേഡേഴ്‌സി​ൻെറയും മുകൾ നിലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാസാരഥി നഴ്‌സറി സ്‌കൂളി​ൻെറയും പിന്‍ഭാഗത്തെ ഷട്ടറി​ൻെറ പൂട്ടുകള്‍ തകര്‍ത്താണ്​ കവർച്ചശ്രമം നടന്നത്. കടയില്‍ കയറിയ കള്ളന്‍ മേശവലിപ്പും മറ്റും തുറന്ന് പണം അപഹരിക്കാന്‍ ശ്രമം നടത്തി. ഇതിനുപുറമെ സമീപത്തെ വീടുകളില്‍ ഉണക്കാനിട്ട തുണികളും കളവുപോയി. കഴിഞ്ഞദിവസം രാത്രിയാണ്​ സംഭവം. ചെറുപുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.