മഴയിൽ വീട് തകർന്നു

അരോളി: കനത്തമഴയിൽ അരോളി ആസാദ് നഗർ കോളനിയിലെ പി.വി. രാജീവ​ൻെറയും ലീനയുടെയും വീടി‍ൻെറ ചുമർ ഇടിഞ്ഞു വീണു. ചുമരിടിയുന്ന സമയത്ത് വീട്ടുകാർ വീട്ടിനുള്ളിൽ ഉണ്ടായെങ്കിലും ആർക്കും പരിക്കില്ലാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്​ച പുലർച്ചയാണ് സംഭവം. കോളനിയിലെ പല വീടുകളും ജീർണാവസ്ഥയിലാണ്. പൊതുചുമരി​ൻെറ ഇരുഭാഗത്തും വീടുകൾ എന്നനിലയിൽ പഴയ കാലത്ത് നിർമിച്ച ലക്ഷം വീടുകളുടെ ശ്രേണിയിൽപ്പെട്ടതാണ് ആസാദ് നഗർ കോളനിയിലെ മിക്ക വീടുകളും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.