മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

കണ്ണൂർ: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പയ്യന്നൂര്‍ ബ്ലോക്കില്‍ പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസിലേക്കാണ് (മലയാളം മീഡിയം) പ്രവേശനം. നാലാം ക്ലാസ് ജയിച്ച വിദ്യാര്‍ഥികള്‍ മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ ലഭിച്ച ഗ്രേഡ് സംബന്ധിച്ച പ്രധാനാധ്യാപക​ൻെറ സാക്ഷ്യപത്രം സഹിതം അപേക്ഷ സമര്‍പ്പിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെ. സീറ്റുകളില്‍ 90 ശതമാനം പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും 10 ശതമാനം മറ്റ് വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കും. അപേക്ഷ ജൂലൈ 10നകം ജില്ല പട്ടികജാതി വികസന ഓഫിസിലോ ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫിസുകളിലോ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫിസുകളിലും എസ്.സി പ്രമോട്ടര്‍മാരില്‍നിന്നും ലഭിക്കും. ഫോണ്‍: 0497 2700596, 9747356496.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.